ആവശ്യമരുന്ന് പോലെ മദ്യം വില്‍ക്കാന്‍ ശ്രമിക്കുകയാണ്; കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ വി.എം. സുധീരന്‍

ആവശ്യമരുന്ന് പോലെ മദ്യം വില്‍ക്കാന്‍ ശ്രമിക്കുകയാണ്; കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ വി.എം. സുധീരന്‍
Published on

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വി.എം.സുധീരന്‍. സര്‍ക്കാര്‍ ആവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെ മദ്യം വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടമാണെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യ നയം കോടതി പുനഃപരിശോധിക്കണം. വിഷയത്തില്‍ കോടതി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്,'' വി.എം സൂധീരന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കാത്തതുകൊണ്ട് തന്നെ തീരുമാനം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

കെ.എസ്.ആര്‍.ടിസിയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുടങ്ങാനുളള നടപടിയെ മണ്ടന്‍ തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in