'തകരാറ് കണ്ടെത്തിയതിനാല്‍ നല്ലത് പുതുക്കിപ്പണിയുന്നത്'; തന്നെ കുരുക്കാന്‍ പല തവണ ശ്രമം നടന്നുവെന്ന് വികെ ഇബ്രാഹിം കുഞ്ഞ്

'തകരാറ് കണ്ടെത്തിയതിനാല്‍ നല്ലത് പുതുക്കിപ്പണിയുന്നത്'; തന്നെ കുരുക്കാന്‍ പല തവണ ശ്രമം നടന്നുവെന്ന് വികെ ഇബ്രാഹിം കുഞ്ഞ്
Published on

പാലാരിവട്ടം പാലത്തില്‍ തകരാറ് കണ്ടെത്തിയതിനാല്‍ നല്ലത് പുതുക്കിപണിയുന്നതാണെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. പാലം പുതുക്കി പണിയുന്നത് മൂലം സര്‍ക്കാരിന് നഷ്ടമില്ല, ആവശ്യമെങ്കില്‍ നിയമമടപടിയിലൂടെ നിര്‍മ്മാണകമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാം. സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്നും വികെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

തന്നെ കുരുക്കാന്‍ പലതവണ ശ്രമം നടന്നുവെന്നും മുന്‍മന്ത്രി ആരോപിച്ചു. തന്റെ കൈകള്‍ ശുദ്ധമാണെന്നും, സാമ്പത്തികമായി ഇതില്‍ നിന്നും ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അഴിമതി സംബന്ധിച്ച് വിജലന്‍സ് അന്വേഷണം നടക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി.

Related Stories

No stories found.
logo
The Cue
www.thecue.in