ഒപ്പിട്ടത് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് ഇബ്രാഹിംകുഞ്ഞ്, മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോയെന്ന് കോടതി

ഒപ്പിട്ടത് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് ഇബ്രാഹിംകുഞ്ഞ്, മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോയെന്ന് കോടതി
Published on

പാലം പണിയുമ്പോള്‍ കമ്പനിക്ക് അഡ്വാന്‍സ് കൊടുക്കുന്നത് സാധാരണ കാര്യമെന്ന് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കോടതിയില്‍. ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും, താന്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ പഞ്ഞു. അങ്ങനെയെങ്കില്‍ മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോയെന്നായിരുന്നു കോടതി ചോദിച്ചത്. ജാമ്യാപേക്ഷ വിധിപറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.

ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. താന്‍ ആശുപത്രിയില്‍ ആണെന്ന് അറിയിച്ചിട്ടും പൊലീസ് വീട്ടില്‍ തെരച്ചില്‍ നടത്തി. 22 തരം മരുന്നുകളാണ് കഴിക്കുന്നത്. ഏപ്രില്‍ മുതല്‍ ചികില്‍സയില്‍ ആണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചികിത്സയ്ക്കായി സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി എന്തിനാണ് പുറത്തുകടക്കുന്നതെന്ന് കോടതി ചോദിച്ചു. അറസ്റ്റ് ഭയന്ന് അല്ല ആശുപത്രിയില്‍ പോയതെന്നും ജാമ്യം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ തുടരും എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കീമോ ചെയ്യുകയാണ്. അത് കഴിഞ്ഞാല്‍ ഒരു സഹായി വേണ്ടി വരും. ജയിലില്‍ ഈ സൗകര്യം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in