വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടിനാട്ടി സമരക്കാര്‍

വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടിനാട്ടി സമരക്കാര്‍
Published on

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. സമരക്കാര്‍ അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടിനാട്ടി. ബാരിക്കേഡ് മറികടന്ന് സമരക്കാര്‍ അതീവ സുരക്ഷാ മേഖലയായ തുറമുഖ നിര്‍മാണ മേഖലയില്‍ പ്രവേശിക്കുകയായിരുന്നു. ചര്‍ച്ചയിലൂടെ സമരം പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതല്‍ ശക്തമായത്.

സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറച്ചിട്ട് തുറമുഖത്തേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. വിഴിഞ്ഞം തുറമുഖകവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യ തൊഴിലാളികള്‍ നാല് ദിവസമായി സമരത്തിലാണ്.

സ്ഥലത്ത് പൊലീസിന്റെ വലിയ സന്നാഹമെത്തിയിട്ടുണ്ട്. ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ ലത്തീന്‍ അതിരൂപതാ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ അതിരൂപതാ പ്രതിനിധികളെ ബന്ധപ്പെട്ടത്. തുറമുഖ പദ്ധതിയുടെ പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ 22-ന് മന്ത്രിതല ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാനേതൃത്വത്തെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുനരധിവാസ പാക്കേജിന്റെ ഭാഗമായി ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെയും പട്ടിക തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍.

Related Stories

No stories found.
logo
The Cue
www.thecue.in