വിസ്മയ കേസിലെ വിധി സ്ത്രീപക്ഷ സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കായുള്ള അംഗീകാരമായി കാണുന്നുവെന്ന് മന്ത്രി പി. രാജീവ്. സ്ത്രീപക്ഷ കേരളം സാധ്യമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് വിസ്മയ കേസിലെ വിധി. ഇത്തരമൊരു വിധി വരുമ്പോള്‍ പോലും വിസ്മയയുടെ മാതാപിതാക്കളുടെ നഷ്ടം നികത്തപ്പെടുന്നില്ല എന്ന ബോധ്യമുണ്ട്.
എങ്കിലും അവരുടെ ഈ പോരാട്ടം മലയാളികള്‍ക്കാകെ സ്ത്രീധനത്തിനെതിരായ കണ്ണിയില്‍ കൈകോര്‍ക്കാന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വിസ്മയ കേസിലെ വിധി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് എ.എ റഹീം പറഞ്ഞു. നിയമ നടപടികള്‍ക്ക് പുറമേ സാമൂഹിക അവബോധവും ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവര്‍ത്തിച്ചു നമ്മള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തണമെന്നും എ.എ റഹീം.