വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്, പന്ത്രണ്ടര ലക്ഷം പിഴ

വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്, പന്ത്രണ്ടര ലക്ഷം പിഴ
Published on

വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 304 ബി വകുപ്പ് പ്രകാരം 10 വര്‍ഷവും 306 വകുപ്പ് പ്രകാരം 6 വര്‍ഷവും രണ്ട് ലക്ഷം രൂപ പിഴയും, പിഴ അടക്കാഞ്ഞാല്‍ ആറ് മാസം തടവും ലഭിക്കും. 498 വകുപ്പ് പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും പിഴ അടക്കാഞ്ഞാല്‍ മൂന്ന് മാസം തടവും കോടതി വിധിച്ചു. സ്ത്രീധനനിരോധന നിയമം പ്രകാരം ആറ് വര്‍ഷവും പത്ത് ലക്ഷം രൂപ പിഴയും പിഴ അടക്കാഞ്ഞാല്‍ പതിനെട്ട് മാസം തടവുമാണ് ശിക്ഷ. സെക്ഷന്‍ 4 അനുസരിച്ച് ഒരു വര്‍ഷം തടവും, 5000 രൂപ പിഴയും പിഴ അടക്കാഞ്ഞാല്‍ 15 ദിവസം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴതുകയായ 12.5 ലക്ഷം രൂപയില്‍ നിന്ന് പത്ത് ലക്ഷം വിസ്മയയുടെ കുടുംബത്തിന് കൊടുക്കാനും വിധി.

തനിക്ക് പ്രായം കുറവാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞിരുന്നു. താന്‍ കുറ്റക്കാരനല്ലെന്നും വിസ്മയയുടെത് ആത്മഹത്യയാണെന്നുമായിരുന്നു കിരണ്‍ കുമാറിന്റെ വാദം. കുടുംബം തന്റെ ചെലവിലാണെന്നും കോടതിയില്‍ കിരണ്‍ പറഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു കിരണിന്റെ മറുപടി.

എന്നാല്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ സത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കിരണിന് പരാമവധി ശിക്ഷ നല്‍കണം. വിധി സമൂഹത്തിന് പാഠമാകണം. വ്യക്തിക്കെതിരെയല്ല കേസ് എന്നും പ്രോസിക്യൂഷന്‍.

Related Stories

No stories found.
logo
The Cue
www.thecue.in