തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കളവുപോയ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് വിഷ്ണുവിന് തിരികെ കിട്ടി
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് മോഷണം പോയ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് വിഷ്ണു പ്രസാദിന് തിരികെക്കിട്ടി. ബാഗ് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ജര്‍മ്മനിയില്‍ കപ്പല്‍ കമ്പനിയില്‍ ജോലി കിട്ടിയ വിഷ്ണു പ്രസാദിന്റെ തിരിച്ചറിയല്‍ രേഖകളും സാക്ഷ്യപത്രങ്ങളും പഴ്സുമാണ് നഷ്ടമായത്, ബാഗ് കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ യൂസര്‍മാരും സജീവ പ്രയത്‌നത്തിലായിരുന്നു. നടന്‍ സണ്ണി വെയ്ന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിഷ്ണു പ്രസാദിന്റെ വിഷമം കൂടുതല്‍ പേരിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു
ഗൂഡല്ലൂര്‍ സ്വദേശിയാണ് വിഷ്ണു പ്രസാദ്. ജര്‍മ്മനിയില്‍ കപ്പന്‍ കമ്പനിയില്‍ നിയമനം ഉറപ്പാക്കിയ വിഷ്ണു അതുവരെ വീട്ട് ചെലവിനുള്ള പണത്തിനായി തൃശൂരില്‍ ജോലി ചെയ്യുകയായിരുന്നു. യാത്രാ രേഖകളും, തിരിച്ചറിയല്‍ കാര്‍ഡും ജോലിക്ക് വേണ്ടി സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും അടങ്ങിയ ബാഗ് നവംബര്‍ പത്തിന് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ച് മോഷണം പോവുകയായിരുന്നു. വിശ്രമമുറിയില്‍ ഇരിക്കുമ്പോള്‍ അല്‍പ്പം ഉറങ്ങിപ്പോയി. ഇതിനിടെയാണ് ബാഗ് നഷ്ടമായത്. തുടര്‍ന്ന ്തൃശൂര്‍ നഗരത്തിലെ റോഡുകളിലും റെയില്‍വേ പരിസരത്തും കാടുകളിലുമായി ബാഗിന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിഷ്ണുവിന്റെ കാര്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
പത്താം ക്ലാസ് മുതല്‍ ഉള്ള സര്‍ട്ടിഫിക്കറ്റും ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ശേഷം ഹോട്ടലുകളില്‍ നിന്ന് ലഭിച്ച എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും ആ ബാഗിലായിരുന്നു. എല്ലാം ഒറിജിനലായിരുന്നു. ബാഗ് കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് പോകില്ലെന്ന് വിഷ്ണു മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം