ലുട്ടാപ്പി ട്വീറ്റ്, വിനു. വി.ജോണ്, റഹീമിനെ അധിക്ഷേപിച്ചെന്ന് വിമര്‍ശനം

ലുട്ടാപ്പി  ട്വീറ്റ്, വിനു. വി.ജോണ്, റഹീമിനെ അധിക്ഷേപിച്ചെന്ന് വിമര്‍ശനം
Published on

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീമിനെ സി.പി.ഐ.എം പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു. വി ജോണിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനം.

'ബാലരമ പുതിയ ലക്കം വായിച്ചു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ വിനു വി. ജോണ്‍ റഹീമിനെ അധിക്ഷേപിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

റഹീമിനെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകളും സംഘ് പരിവാര്‍ സൈബര്‍ അണികളും 'ലുട്ടാപ്പി റഹീം' എന്ന് അധിക്ഷപിക്കാറുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകന് ചേര്‍ന്ന പണിയാണോ ഇത്? താങ്കള്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത് തുടങ്ങി നിരവധി കമന്റുകളാണ് വിനു വി. ജോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ബുധനാഴ്ച രാവിലെ ചേര്‍ന്ന സി.പി.ഐ.എം അവയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് എ.എ റഹീമിനെ സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ യുവജനങ്ങളുടെ ശബ്ദമാകുമെന്നും തൊഴിലില്ലായ്മ അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in