കൊടകര കുഴല്‍പ്പണക്കേസ് ചര്‍ച്ചയ്ക്കിടെ വിനു വി ജോണിന് ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശം; ലൈവില്‍ സന്ദേശം വായിച്ച് വിനു വി ജോണ്‍

കൊടകര കുഴല്‍പ്പണക്കേസ് ചര്‍ച്ചയ്ക്കിടെ വിനു വി ജോണിന് ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശം; ലൈവില്‍ സന്ദേശം വായിച്ച് വിനു വി ജോണ്‍
Published on

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ചര്‍ച്ച ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിന് ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശം. ചാനല്‍ ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ തന്നെയാണ് ഭീഷണി സന്ദേശം വായിച്ചത്.

കൊടകര കുഴല്‍പ്പണക്കേസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ആളുകള്‍ക്ക് അറിയില്ല. കേസ് കാണുമ്പോള്‍ തന്നെ ഇത് ഞങ്ങളുടെ പണിയല്ല എന്ന് പറഞ്ഞാണോ കേന്ദ്ര ഏജന്‍സികള്‍ കൈകഴുകേണ്ടത് എന്ന ചോദ്യം വിനു വി ജോണ്‍ രാഹുല്‍ ഈശ്വറിനോട് ചോദിച്ചിരുന്നു. ഇതിന് രാഹുല്‍ ഈശ്വര്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് വിനു വി ജോണിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം വന്നത്.

ഭീഷണി സന്ദേശം വായിച്ച വിനു വി ജോണ്‍, ''രാഹുല്‍ ഈശ്വര്‍ ഒരു കാര്യം എനിക്ക് മനസിലായി രാഹുല്‍ ഈശ്വര്‍ നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാര ബുദ്ധിയോടെ ഭീഷണിപ്പെടുത്തും എന്നുള്ളത്'' എന്ന് വിനു വി ജോണ്‍ പറഞ്ഞു. ഡു നോട്ട് ടൂ ബീ ടൂ സ്മാര്‍ട്ട് എന്നാണ് വിനു വി ജോണിന് സന്ദേശം വന്നത്.

''നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജില്‍ പോലും അതുണ്ട്. തല്‍ക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയും.

അതായത് ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍. അന്വേഷിച്ചോളൂ, ഇനി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെങ്കില്‍ എന്തും അന്വേഷിക്കാം, സ്വാഗതം. കേരളത്തില്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്,'' വിനു വി ജോണ്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in