വിനായകന്‍
വിനായകന്‍

‘പറയുന്ന അയ്യങ്കാളി തോട്ടിനോട് വിനായകന്‍ നീതി കാണിക്കണം’; സ്റ്റാര്‍ഡവും നുണകളും വില്ലപ്പോകില്ലെന്ന് ദിനു വെയില്‍  

Published on

വിനായകന്‍ അദ്ദേഹം പറയുന്ന രാഷ്ട്രീയത്തോടെങ്കിലും നീതി പുലര്‍ത്തണമെന്ന് ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍. മൃദുലാ ദേവി ശശിധരനോടും തന്നോടും പുറത്തുപറയാനാകാത്ത വിധം അസഭ്യവര്‍ഷം നടത്തി അധിക്ഷേപിച്ച വിനായകന്‍ ഇപ്പോള്‍ പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ദിനു ദ ക്യൂവിനോട് പറഞ്ഞു. വിനായകന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഇനിയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പരാതി നല്‍കുമെന്നും ദിനു വ്യക്തമാക്കി.

താന്‍ അയ്യങ്കാളി തോട്ടുള്ള ആളാണെന്നാണ് വിനായകന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പറയുന്ന രാഷ്ട്രീയത്തോടെങ്കിലും വിനായകന്‍ നീതി പുലര്‍ത്തണം. വിനായകന്‍ കാരണം അപമാനിക്കപ്പെട്ട മനുഷ്യരെ, ദളിതരെ വീണ്ടും നുണ പറഞ്ഞ് ഉപദ്രവിക്കുന്നത് എന്ത് തരം നൈതികതയാണ്?  

ദിനു

പ്രിവിലേജും സ്റ്റാര്‍ഡവും ഉപയോഗിച്ച് അദ്ദേഹം നടത്തിയ വെര്‍ബല്‍ ഹരാസ്‌മെന്റ് മൂടിക്കളയാമെന്ന് കരുതരുത്. ഇപ്പോഴിതാ അദ്ദേഹം ചെയ്ത തെറ്റിന് സാക്ഷി മൊഴി നല്‍കിയ ഒരു ദളിത് വിദ്യാര്‍ത്ഥിയായ എനിക്കെതിരെ ഗുരുതരമായ നുണകള്‍ അദ്ദേഹം പറയുന്നു. ജീവിതത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ വിനായകന്‍ നുണകള്‍ അഭിനയിക്കുകയാണ്. അയ്യങ്കാളിയും ജ്യോതിറാവു ഫൂലേയും സാവിത്രി ഭായി ഫൂലേയും അംബേദ്കറും നങ്ങേലിയും രോഹിത്ത് വെമുലയും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ജനാധിപത്യത്തിന്റെ വലിയ തുറവിയാണ് ദളിത് രാഷ്ട്രീയം. ദളിത് ഫെമിനിസ്റ്റ് രാഷ്ട്രീയം ബ്രാഹ്മണിസത്തിനെന്നപ്പോലെ സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും എതിരെയുള്ള ശക്തമായ രാഷ്ട്രീയധാരയാണ്. അത് റദ്ദ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടുള്ള പെരുമാറ്റവും പ്രവൃത്തിയുമാണ് വിനായകന്റേത്.

ഇന്നലെ വരെ കേസെടുക്കട്ടെ, അറസ്റ്റ് ചെയ്തോട്ടെ എന്ന് വെല്ലുവിളിച്ചയാളാണ് ഇന്ന് വക്കീലിനെ വെച്ചത്. ഇന്ന് രാവിലെ സ്റ്റേഷന്‍ ജാമ്യം എടുത്തത്.   

ദിനു വെയില്‍

ദിനു
ദിനു
വിനായകന്‍
‘തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം, അത്ര തന്നെ’, മീടുവില്‍ വിനായകന്റെ പ്രതികരണം

ദളിത് കോളനികളിലെ കുട്ടികള്‍ക്കായുള്ള അവധികാല ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിനായാണ് അദ്ദേഹത്തെ വിളിച്ചത്. മാന്യമായി കാര്യം അവതരിപ്പിച്ചു. കടുത്ത അസഭ്യമാണ് തിരിച്ചുകിട്ടിയത്. ഞെട്ടല്‍ മാറിയപ്പോള്‍ വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. ലൈംഗിക ചുവയുള്ള ചീത്തവിളി തന്നെയായിരുന്നു വീണ്ടും. ഫോണ്‍ കട്ട് ചെയ്തിട്ടും വിളിച്ചുകൊണ്ടിരുന്നു. പിന്നീട് മൃദുലച്ചേച്ചി ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ഇപ്പോ പെണ്ണാണല്ലോ എന്ന് പറഞ്ഞ് അസഭ്യം പറയുന്നത് തുടര്‍ന്നു. പുറത്ത് പറയാന്‍ പറ്റാത്തവിധമുള്ള വാക്കുകളാണ് പറഞ്ഞത്. അമ്മയെ ചേര്‍ത്തും അസഭ്യം പറഞ്ഞു. തെറിയുടെ രാഷ്ട്രീയമൊക്കെ പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ അധിക്ഷേപത്തിന്റെ തീവ്രത അറിയാഞ്ഞിട്ടാണ്. വിനായകനെ വിളിക്കുന്നതിനും അപ്പോയ്ന്‍മെന്റ് എടുക്കണമെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുമായി മാനേജരും തിരിച്ചുവിളിച്ചു.തുടര്‍ന്നും വിനായകന്‍ മൃദുലേച്ചിയെ ശല്യം ചെയ്തു കൊണ്ടിരുന്നു.വിനായകന്‍ പറഞ്ഞതിന്റെ റെക്കോഡിങ്, വിളിച്ച സമയം, എത്ര തവണ വിളിച്ചു ഇതൊക്കെ പൊലീസ് പരിശോധിച്ച് വസ്തുത കണ്ടെത്തിയിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. കേസ് നടക്കുന്നതിനാല്‍ പ്രതികരിക്കരുതെന്ന നിയമ നിര്‍ദ്ദേശമുള്ളതിനാലാണ് പരാതിക്കാരിയായ മൃദുലാ ദേവി ശശിധരന്‍ മാധ്യമങ്ങളോട് സംസാരിക്കാത്തതെന്നും ദിനു കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in