സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ വിജിലന്‍സ്, ഈ ഫോണല്ലെന്ന് സരിത്

സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ വിജിലന്‍സ്, ഈ ഫോണല്ലെന്ന് സരിത്
Published on

സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതി കേസിലും പ്രതിയായ സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ വിജിലന്‍സ് നീക്കം. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

ഇന്നലെ കസ്റ്റഡിയില്‍ എടുക്കവെയാണ് സരിത്തിന്റെ ഫോണ്‍ വിജിലന്‍സ് പിടിച്ചെടുത്തത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുന്നതിനാണ് വിജിലന്‍സ് നീക്കം.

അതേസമയം ലൈഫ് മിഷന്‍ സമയത്ത് ഉപയോഗിച്ചിരുന്നത് ഈ ഫോണ്‍ അല്ലെന്നാണ് സരിത്തിന്റെ വാദം.

സ്വപ്‌ന സുരേഷും പിസി ജോര്‍ജും രണ്ട് മാസം മുമ്പ് ഗൂഢാലോചന നടത്തിയെന്ന കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് പുതിയ സംഘം അന്വേഷിക്കുമെന്നാണ് വിവരം. കേസ് പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക.

കേസില്‍ സ്വപ്‌ന സുരേഷ് ഒന്നാം പ്രതിയും പി.സി. ജോര്‍ജ് രണ്ടാം പ്രതിയുമാണ്. പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in