അനധികൃത സ്വത്ത് സമ്പാദന കേസ്; വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന 

അനധികൃത സ്വത്ത് സമ്പാദന കേസ്; വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന 

Published on

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വസതിയില്‍ വിജിലന്‍സ് പരിശോധന. കേസില്‍ പ്രതികളായ മൂന്നുപേരുടെ വീട്ടിലും പരിശോധന നടന്നു. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈഎസ്പി എസ് അജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി.

 അനധികൃത സ്വത്ത് സമ്പാദന കേസ്; വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന 
‘അപകടം യഥാര്‍ത്ഥപ്രശ്‌നം തിരിച്ചറിയാത്തത്’; മോദിസര്‍ക്കാര്‍ സാമ്പത്തികതളര്‍ച്ചയെന്ന വാക്ക്പോലും അംഗീകരിക്കുന്നില്ലെന്ന് മന്‍മോഹന്‍സിങ് 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസില്‍ നേരത്തെ ശിവകുമാര്‍ അടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ശിവകുമാറുമായി അടുപ്പമുള്ള എം രാജേന്ദ്രന്‍, ഷൈജുഹരന്‍, അഡ്വ എന്‍ ഹരികുമാര്‍, എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമ പ്രകാരമായിരുന്നു കേസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

 അനധികൃത സ്വത്ത് സമ്പാദന കേസ്; വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന 
‘പൗരത്വം തെളിയിക്കാന്‍ വോട്ടര്‍ ഐഡി മതി’ ; ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തിയവരെ വെറുതെവിട്ട് മുംബൈ കോടതി 

ശിവകുമാര്‍ ഒഴികെയുള്ളവര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലന്‍സ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ശിവകുമാര്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെങ്കിലും, മറ്റുള്ളവരുടെ പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന.

logo
The Cue
www.thecue.in