വിഎസ് ശിവകുമാറിന്റെ ലോക്കര്‍ തുറക്കാന്‍ വിജിലന്‍സ്; താക്കോല്‍ ഹാജരാക്കാന്‍ നിര്‍ദേശം

വിഎസ് ശിവകുമാറിന്റെ ലോക്കര്‍ തുറക്കാന്‍ വിജിലന്‍സ്; താക്കോല്‍ ഹാജരാക്കാന്‍ നിര്‍ദേശം
Published on

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ്. പൊതുമേഖലാ ബാങ്കിലെ ലോക്കറില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഭാര്യയുടെ പേരിലുള്ള ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നായിരുന്നു ശിവകുമാര്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിഎസ് ശിവകുമാറിന്റെ ലോക്കര്‍ തുറക്കാന്‍ വിജിലന്‍സ്; താക്കോല്‍ ഹാജരാക്കാന്‍ നിര്‍ദേശം
'ലോക്കര്‍ ഭാര്യയുടെ പേരില്‍, താക്കോല്‍ കാണാനില്ല'; പരിശോധനയ്‌ക്കെത്തിയ വിജിലന്‍സിനോട് വിഎസ് ശിവകുമാര്‍

താക്കോല്‍ ഹാജരാക്കാന്‍ വി എസ് ശിവകുമാറിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന് ശേഷം ശിവകുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

വ്യാഴാഴ്ചയാണ് വി എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതി ചേര്‍ക്കപ്പെട്ട മറ്റ് മൂന്ന് പേരുടെ വീടുകളിലും വിജിലന്‍സ് പരിശോധനയുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ട പരിശോധനയില്‍ ബാങ്ക് നിക്ഷേപം, സ്വര്‍ണം, മറ്റ് സ്വത്ത് വിവരങ്ങള്‍ എന്നിവയാണ് ശേഖരിച്ചത്. ശിവകുമാറിന്റെ ഡ്രൈവര്‍ ഷൈജുഹരന്‍, അഡ്വക്കേറ്റ് എന്‍ എസ് ഹരികുമാര്‍,എം രാജേന്ദ്രന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ കോടതിക്ക് കൈമാറും.

Related Stories

No stories found.
logo
The Cue
www.thecue.in