അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്
Published on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് ജഡ്ജി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. വിജിലന്‍സ് എസ്.പിക്ക് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ കെ.എം.ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തുകയാണ്. കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ വെച്ചാണ് മൊഴി എടുക്കുന്നത്.

Vigilance Investigation Against KM Shaji

Related Stories

No stories found.
logo
The Cue
www.thecue.in