വി.ഡി.സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; സ്പീക്കറുടെ അനുമതി തേടി

വി.ഡി.സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; സ്പീക്കറുടെ അനുമതി തേടി
Published on

പുനര്‍ജ്ജനി പദ്ധതിയില്‍ വിദേശ സഹായം തേടിയെന്ന പരാതിയില്‍ വി.ഡി.സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി. ആഭ്യന്തരവകുപ്പ്് നിയമസഭാ സെക്രട്ടറിയേറ്റിന് കത്ത് കൈമാറി. പരാതിയില്‍ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനോട് അനുമതി തേടി കത്ത് നല്‍കിയിരുന്നു.

ലണ്ടനിലെ ബര്‍മിങ് ഹാമിലെ വിരുന്നിനിടെ പദ്ധതിക്കായി പണം ആവശ്യപ്പെട്ടെന്നാണ് പരാതി. വിദേശ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു സഹായം തേടിയെതെന്നായിരുന്നു പരാതി. ഇതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വിജിലന്‍സ് പരിശോധിക്കുകയും പരാതിക്കാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

വി.ഡി.സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; സ്പീക്കറുടെ അനുമതി തേടി
സോളാറും ബാര്‍കോഴയും ടൈറ്റാനിയവും വീണ്ടും സജീവമാക്കും; പ്രതിപക്ഷത്തിന് മേല്‍ കുരുക്ക് മുറുക്കാന്‍ സര്‍ക്കാര്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുനര്‍ജ്ജനി പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് വിദേശ യാത്രയും പണപ്പിരിവുമെന്നാണ് വി.ഡി.സതീശന്‍ എം.എല്‍.എയുടെ വിശദീകരണം. എന്നാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിനായി വിദേശ യാത്ര നടത്താന്‍ മന്ത്രിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in