അനധികൃത സ്വത്ത് സമ്പാദനം: വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി 

അനധികൃത സ്വത്ത് സമ്പാദനം: വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി 

Published on

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നു. വിജിലന്‍സിന് കേസെടുത്ത് അന്വേഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മന്ത്രിയായിരിക്കെ അനധികൃത ഇടപാടുകള്‍ നടത്തിയെന്നാണ് കേസ്. ഇതു സംബന്ധിച്ച പരാതി വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്നു. ഈ പരാതിയിന്മേല്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണവും നടത്തി. അന്വേഷത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിഎസ് ശിവകുമാറിനെതിരെ കൂടുതല്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം: വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി 
വിഎസിന്റെ ആരോഗ്യനില മോശമെന്നത് വ്യാജപ്രചാരണം; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ പൊലീസില്‍ പരാതി 

വിഎസ് ശിവകുമാറിനെതിരെ കേസെടുക്കുന്നതിന് വിജിലന്‍സിന് ഗവര്‍ണറുടെ അനുമതി ആവശ്യമായിരുന്നു. ഇക്കാര്യം വിജിലന്‍സ് സര്‍ക്കാരിനെ ധരിപ്പിക്കുകയും, സര്‍ക്കാര്‍ കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സിന് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

logo
The Cue
www.thecue.in