മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചിയിലെ കടവന്ത്രയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
കേരള ഭൂഷണ്‍, ദി ഹിന്ദു, യു.എന്‍.ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്റര്‍ ആയിരുന്നു കെ.എം. റോയ്.
രണ്ടുതവണ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു കെ. എം റോയ്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ജണലിസ്റ്റ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മൂന്ന് നോവല്‍ രണ്ട് യാത്രാ വിവരണങ്ങള്‍ എന്നിവ അടക്കം നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.
സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ്, പ്രഥമ സി പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ബാബ്‌റി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് 1993-ലെ ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള ബഹുമതിയും ലഭിച്ചിരുന്നു.
സംസ്‌കാരം തേവര സെന്റ് ജോസഫ് പള്ളിയില്‍ നാളെ നടക്കും.