'ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലെ സിപിഐഎം കരിദിനം ഗുരുനിന്ദ'; അമര്‍ഷം രേഖപ്പെടുത്തുന്നുവെന്ന് വെള്ളാപ്പള്ളി

'ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലെ സിപിഐഎം കരിദിനം ഗുരുനിന്ദ'; അമര്‍ഷം രേഖപ്പെടുത്തുന്നുവെന്ന് വെള്ളാപ്പള്ളി
Published on

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ സിപിഐഎം കരിദിനം ആചരിക്കുന്നതിനെ വിമര്‍ശിച്ച് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇരട്ടക്കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അതും ശ്രീനാരായണ ഗുരുജയന്തി ദിനത്തില്‍ തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത് ഗുരുനിന്ദയാണെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങള്‍ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കൂ.

രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in