സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു. തക്കാളി വില ചില്ലറ വിപണിയില്‍ 120 രൂപയിലേക്കെത്തി. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായതിനാല്‍ പച്ചക്കറി കിട്ടാനില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് മന്ത്രി മാധ്യമങ്ങളെ കണ്ട് സംസാരിക്കും.
വെണ്ടയ്ക്ക, വഴുതന, ബീറ്റ് റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. ചെറുപയറിന് 30 രൂപയാണ് വില കൂടിയത്.
മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി വര്‍ധിച്ചു. ചെറുപയര്‍ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി ഉയര്‍ന്നു. സപ്ലൈക്കോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വിലകൂടുന്നത്.