ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് നെഗറ്റീവ് ആയി കാണരുത്: അംഗീകാരമെന്ന് വീണ ജോര്‍ജ്

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് നെഗറ്റീവ് ആയി കാണരുത്: അംഗീകാരമെന്ന് വീണ ജോര്‍ജ്
Published on

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ ആരോഗ്യപ്രവര്‍ത്തകയ്‌ക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതിനെ നെഗറ്റീവ് ആയി കാണരുതെന്നാണ് വീണ ജോര്‍ജ് പറഞ്ഞത്. ആരോഗ്യപ്രവര്‍ത്തകയ്ക്കുള്ള അംഗീകാരമാണിത് എന്നും വീണ ജോര്‍ജ് പറഞ്ഞു.

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആയ പുഷ്പലതയാണ് ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ആരോഗ്യമന്ത്രി തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചതും. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പുഷ്പലതയെ നേരില്‍ കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഏഴരമണിക്കൂറിനുള്ളില്‍ 893 വാക്‌സിന്‍ നല്‍കിയെന്ന സംഭവം ചില ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കൊണ്ടാണ് ഉള്ള ജീവനക്കാര്‍ക്ക് ഇതുപോലെ പണിയെടുക്കേണ്ടി വരുന്നതെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തിയത്. അതേസമയം ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ് ഏഴര മണിക്കൂറില്‍ ഇത്രയധികം കുത്തിവെപ്പുകള്‍ നല്‍കാനായതെന്നും ടീം വര്‍ക്കാണ് ഇതിന് പിന്നിലെന്നും പുഷ്പലത പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in