ലത്തീന്‍ വോട്ടുകള്‍ കെ.വി തോമസിന്റെ കുത്തകയല്ലെന്ന് വാരാപ്പുഴ അതിരൂപത

ലത്തീന്‍ വോട്ടുകള്‍ കെ.വി തോമസിന്റെ കുത്തകയല്ലെന്ന് വാരാപ്പുഴ അതിരൂപത
Published on

ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ വോട്ടുകള്‍ കെ.വി തോമസിന്റെ കുത്തകയല്ലെന്ന് വാരാപ്പുഴ അതിരൂപത. സമുദായത്തിന്റെ വോട്ട് ഏതെങ്കിലും വ്യക്തികള്‍ക്ക് അര്‍ഹതപ്പെട്ടത് അല്ല എന്ന് അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ ഫാദര്‍ ഫ്രാന്‍സിസ് സേവ്യര്‍ പറഞ്ഞു. ട്വന്റി ഫോറിനോടായിരുന്നു പ്രതികരണം.

പാര്‍ട്ടിവിട്ട് പോകുന്ന നേതാക്കള്‍ക്കൊപ്പം സമുദായ വോട്ട് മൊത്തം പോകുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സമുദായത്തിന്റെ നിലപാട് പിന്നീട് പ്രഖ്യാപിക്കും. കെ.വി തോമസ് മാഷിന്റേത് വ്യക്തിപരമായ തീരുമാനമാണ്.

ലത്തീന്‍ സമുദായത്തിന്റെ വോട്ട് മൊത്തമായി കൊണ്ടു പോകാനുള്ള കപ്പാസിറ്റിയുണ്ട് എന്നൊന്നും വിചാരിക്കുന്നില്ല. അങ്ങനെയൊരു ഉത്തരവാദിത്തമൊന്നും അദ്ദേഹത്തിന് ആരും കൊടുത്തിട്ടില്ല. എന്ത് വേണമെന്ന കാര്യം പൊതുജനം തീരുമാനിക്കുമെന്നും വാരാപ്പുഴ അതിരൂപത.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി തോമസും പങ്കെടുത്തിരുന്നു. കെ-റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അദ്ദേഹം പിന്തുണയും നല്‍കിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കൊച്ചിയുടെ വികസനത്തോടൊപ്പം നില്‍ക്കാമെന്നാണ് കെ.വി തോമസ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in