ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സര്‍ക്കാരിന് നിര്‍ബന്ധമില്ല; പ്രതിഷേധങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന് ശിവന്‍കുട്ടി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സര്‍ക്കാരിന് നിര്‍ബന്ധമില്ല;  പ്രതിഷേധങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന് ശിവന്‍കുട്ടി
Published on

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ലിംഗ സമത്വ യൂണിഫോം അടക്കമുള്ള വിഷയങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാന്‍ സമസ്ത നീങ്ങുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ലിംഗ സമത്വ യൂണിഫോം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധമില്ലെന്ന് ആവര്‍ത്തിച്ചിട്ടും പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവരെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ പേരില്‍ നടപ്പിലാക്കാന്‍ പോകുന്ന പ്രതിഷേധങ്ങളില്‍ നിന്നും സമരങ്ങളില്‍ നിന്നും ഒഴിവാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വി. ശിവന്‍കുട്ടിയുടെ വാക്കുകള്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന് തുല്യത യൂണിഫോം നടപ്പാക്കുന്നതില്‍ ഒരു നിര്‍ബന്ധവും ഇല്ല. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള യൂണിഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഇട്ടോളണം, ആ യൂണിഫോമാണ് ധരിക്കേണ്ടത് എന്നുള്ള ഒരു തീരുമാനവും ഗവണ്‍മെന്റിന് ഇല്ല എന്ന കാര്യം ഞാന്‍ ഇവിടെ വ്യക്തമാക്കുകയാണ്.

ഇത്രയും സ്പ്ഷടമായ രീതിയില്‍ വ്യക്തമാക്കിയ ശേഷവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നു, നടപ്പിലാക്കാന്‍ പോകുന്നു എന്ന് സംശയമുണ്ടായിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അവരെ ആരെങ്കിലും തെറ്റിധരിപ്പിച്ചിട്ടുണ്ടാകം. ഈ ജെന്‍ഡര്‍ യൂണിഫോം എന്നുള്ള വിഷയത്തില്‍ നടത്താന്‍ പോകുന്ന സമരങ്ങളായാലോ പ്രതിഷേധങ്ങളായാലോ അതില്‍ നിന്ന് ഒഴിവാകണം. അങ്ങനെയൊരു കാര്യം ഗവണ്‍മെന്റിന്റെ മുന്നില്‍ ഇല്ല എന്നുള്ളതും ഞാന്‍ വ്യക്തമാക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in