ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സോഷ്യൽ മീഡിയയിലൂടെ മുരളീധരൻ തന്നെയാണ് സന്ദർശന വിവരം അറിയിച്ചത് . സർക്കാരിനെ പ്രതിനിധീകരിച്ച് ആരും ഇതുവരെ സൗമ്യയുടെ വീട്ടിൽ എത്താത്തത് ഖേദകരമാണെന്ന് മുരളീധരൻ വിമർശിച്ചു. സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ്, കുടുംബത്തിനുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി മുരളീധരൻ അറിയിച്ചു.
മുരളീധരന്റെ ഫേസ്ബുക് കുറിപ്പ്
ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബാംഗങ്ങളെ അടിമാലി കീരിത്തോടിലെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. നികത്താനാവാത്ത നഷ്ടമാണ് അവർക്ക് സംഭവിച്ചതെങ്കിലും കേന്ദ്രസർക്കാർ കൂടെയുണ്ടെന്ന ഉറപ്പ് പ്രധാനമന്ത്രിക്കു വേണ്ടി നൽകി. ഇസ്രയേൽ പ്രസിഡന്റ് ഫോണിൽ വിളിച്ചെങ്കിലും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും ആ വീട്ടിലെത്തിയില്ല എന്നത് ഖേദകരമാണ്. സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ്, കുടുംബത്തിനുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.