‘എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്’; മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുവാവിനെ ന്യായീകരിച്ച് വി മുരളീധരന്‍

‘എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്’; മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുവാവിനെ ന്യായീകരിച്ച് വി മുരളീധരന്‍

Published on

ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തുകയും മുസ്ലീങ്ങള്‍ക്കു നേരെ ഭീഷണി മുഴക്കുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത് രവീന്ദ്രനെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ശ്രീജിത്ത് അയാളുടെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നുമായിരുന്നു വി മുരളീധരന്റെ വാദം. ശ്രീജിത്തിന്റെ വീഡിയോ പൊലീസ് സമൂഹമാധ്്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്’; മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുവാവിനെ ന്യായീകരിച്ച് വി മുരളീധരന്‍
‘ട്രംപ് പോയിക്കോട്ടെ, നിങ്ങള്‍ക്കുള്ള മരുന്ന് വെച്ചിട്ടുണ്ട്’; വിദ്വേഷ പ്രചരണത്തില്‍ ശ്രീജിത് രവീന്ദ്രന്‍ അറസ്റ്റില്‍ 

'തന്റെ അഭിപ്രായം പറഞ്ഞതിനാണ് ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ അട്ടപ്പാടിയില്‍ ശ്രീജിത്ത് എന്ന ഒരു ആദിവാസി യുവാവ് സിഎഎക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസുകാരുടെ പണി ഇതാണോ. ഒരാള്‍ നിയമം ലംഘിച്ചാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാം, അത് ഭരണഘടന പൊലീസിന് തരുന്ന അധികാരമാണ്. ഭരണഘടന തരുന്ന അധികാരം ഉപയോഗിക്കണം. പക്ഷെ അതിനപ്പുറത്ത് പക്ഷം പിടിച്ചുകൊണ്ട് ഇത്തരത്തില്‍ പൊലീസുകാര്‍ പെരുമാറരുത്. അല്ലെങ്കില്‍ പൊലീസുകാര്‍ വേറെ വല്ല പണിക്കും പോകണം.'- വി മുരളീധരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയ ശ്രീജിത്തിനെ കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സിആര്‍പിസി 353A വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. മുസ്ലീം സമൂഹത്തെയും ഷഹീന്‍ബാഗില്‍ സമരം ചെയ്യുന് സ്ത്രീകളെയും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ഇയാളുടെ ഫെയ്‌സ്ബുക്ക് ലൈവ്. കടുത്ത വിദ്വേഷ പരാമര്‍ശങ്ങളാണ് ഇയാളില്‍ നിന്നുണ്ടായത്.

logo
The Cue
www.thecue.in