ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; ചില്ലുകള്‍ തകര്‍ത്തു; ദൃശ്യങ്ങൾ പുറത്ത്

ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; ചില്ലുകള്‍ തകര്‍ത്തു; ദൃശ്യങ്ങൾ പുറത്ത്
Published on

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപൂരില്‍ വെച്ചാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണത്തിന് പിന്നില്ലെന്ന് മുരളീധരന്‍ ആരോപിച്ചു. ആക്രമണത്തിന്റെ വിവരം ദൃശ്യങ്ങളും മുരളീധരൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രായാം അയച്ചിരുന്നു. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍.

സമയം പാഴാക്കാതെ സമാധാനം പുനഃസൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ നാലംഗ സംഘത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘർഷങ്ങൾ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in