കോവിഡ് മരുന്നിനായി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാൽക്കൽ വീണ് കരഞ്ഞ അമ്മയുടെ മകൻ മരിച്ചു

കോവിഡ് മരുന്നിനായി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാൽക്കൽ വീണ് കരഞ്ഞ  അമ്മയുടെ മകൻ മരിച്ചു
Published on

ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയായ മകന് റെംഡെസിവര്‍ (കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്) ലഭിക്കാനായി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ വീണപേക്ഷിച്ച അമ്മയുടെ ശ്രമം വിഫലമായി. കൃത്യ സമയത്ത് മരുന്ന് ലഭിക്കാത്തതിനാൽ ആ അമ്മയുടെ മകന്‍ മരണമടഞ്ഞു

നൊയ്ഡയില്‍ താമസിക്കുന്ന റിങ്കി ദേവി എന്ന സ്ത്രീക്കാണ് ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലം മകനെ നഷ്ടമായത്. കൊവിഡ് ബാധിച്ച മകന് അത്യാവശ്യമായി റെംഡെസിവര്‍ മരുന്ന് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സിഎംഒ ഓഫീസില്‍ മരുന്ന് ഉണ്ടെന്ന് അറിഞ്ഞ അമ്മ അവിടേയ്ക്ക് പാഞ്ഞെത്തുകയായിരുന്നു. എന്നാൽ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇവര്‍ക്ക് മരുന്ന് കിട്ടിയില്ല. ഒടുവില്‍ ചീഫ് മെഡിക്കല്‍ ഓഫീസറെ കണ്ടപ്പോള്‍ കാലില്‍ വീണ് അവര്‍ മരുന്നിനായി അപേക്ഷിച്ചു.

എന്നാല്‍ മരുന്ന് ഇല്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫീസര്‍ ദീപക് ഒഹ്രി മരുന്നില്ലെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറി. വൈകീട്ട് നാലു മണിവരെയാണ് ആ സ്ത്രീ അവിടെ കാത്തിരുന്നു . പക്ഷെ റെംഡെസിവര്‍ മരുന്ന് ലഭിച്ചില്ല. ഒടുവില്‍ 4. 30 ന് ആശുപത്രിയില്‍ തിരിച്ചെത്തിയപ്പോഴേക്കും അവരുടെ മകന്‍ മരണപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in