ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം; മരണം 9 ആയി

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം; മരണം 9 ആയി
Published on

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 9 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വ്യോമസേനയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 600ഓളം സൈനികരും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചയ്ക്ക് ശേഷം വെള്ളപ്പൊക്കമുണ്ടായ തപോവന്‍, റെനി പ്രദേശങ്ങളില്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ എത്തി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 100-150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗര്‍ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in