'ഹത്രാസിലെ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല'; ജാതി സംഘര്‍ഷത്തിന് ആസൂത്രിതനീക്കമെന്ന് യുപി പൊലീസ്

'ഹത്രാസിലെ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല'; ജാതി സംഘര്‍ഷത്തിന് ആസൂത്രിതനീക്കമെന്ന് യുപി പൊലീസ്
Published on

ഹത്രാസിലെ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസ്. ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടെന്ന് പൊലീസ് വാദിക്കുന്നു. പ്രദേശത്ത് ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നതായും യുപി പൊലീസ് ആരോപിച്ചു.

കഴുത്തേനേറ്റ പരിക്കാണ് മരണകാരണെന്നാണ് പൊലീസ് വാദം. ആന്തരികാവയവങ്ങള്‍ പരിശോധിച്ചപ്പോള്‍ ബലാത്സംഗം നടന്നതിന്റെ തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാതെ പൊലീസ് ദഹിപ്പിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് ഇതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. എട്ട് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in