ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
Published on

ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല്‍ റാണി ദേവി കൊവിഡ് 19 ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. ലക്‌നൗവില്‍ ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. ഓക്‌സിജന്‍ സഹായവും നല്‍കി വരികയായിരുന്നു.

ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
പഴവും ചോറും നല്‍കാന്‍ പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും തിരിച്ചയച്ചു; നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 18 നാണ് കമല്‍ റാണിയെ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നതായി എസ്ജിപിജിഐ ഡയറക്ടര്‍ ഡോ. ആര്‍കെ ധിമന്‍ വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉത്തര്‍പ്രദേശില്‍ ഇതുവരെ 1677 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കാണ്‍പൂരില്‍ 202 ഉം മീററ്റില്‍ 108 ഉം പേര്‍ മരിച്ചു. തലസ്ഥാന നഗരിയായ ലക്‌നൗവില്‍ 100 ലേറെ പേരാണ് മരിച്ചത്. 89,068 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ.

Related Stories

No stories found.
logo
The Cue
www.thecue.in