ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്തണമെന്ന് യുപി സര്‍ക്കാര്‍; ഉത്തരവിനെതിരെ പ്രതിഷേധം

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്തണമെന്ന് യുപി സര്‍ക്കാര്‍; ഉത്തരവിനെതിരെ പ്രതിഷേധം
Published on

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സര്‍ക്കാര്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍, പ്രതികള്‍, പൊലീസുകാര്‍ എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹത്രാസ് എസ് പി ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തുള്ള ഉത്തരവിനൊപ്പമാണ് നുണ പരിശോധന നടത്താനും ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവിനെതിരെ പ്രതിഷേധം ഉയരുകയാണ്.

യുപി പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പൊലീസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അഭിഭാഷകനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് പി ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസ സിബിഐക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in