മൂന്ന് ദിവസം മൂന്ന് മന്ത്രിമാര്‍; ആയുഷ് മന്ത്രി ധരം സിംഗ് സൈനിയും രാജിവെച്ചു, കുട്ടരാജിയില്‍ പ്രതിരോധത്തിലായി ബി.ജെ.പി

മൂന്ന് ദിവസം മൂന്ന് മന്ത്രിമാര്‍;   ആയുഷ് മന്ത്രി ധരം സിംഗ് സൈനിയും രാജിവെച്ചു, കുട്ടരാജിയില്‍  പ്രതിരോധത്തിലായി ബി.ജെ.പി
Published on

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. ഒബിസി നേതാവ് ധരം സിംഗ് സൈനിയാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

ഇതോടെ യു.പിയില്‍ രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസത്തിനിടെ മൂന്ന് മന്ത്രിമാരാണ് രാജിവെച്ചത്. എട്ട് എം.എല്‍.എ മാരും പാര്‍ട്ടി വിട്ടു. ഫിറോസാബാദ് എം.എല്‍.എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധരം സിംഗ് സൈനിയുടെ രാജി. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിംഗ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മന്ത്രിമാര്‍.

ബി.എസ്.പിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സൈനി 2016ലാണ് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

യു.പി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉള്‍പ്പെടെ ബി.ജെ.പി ആരംഭിച്ചിരിക്കെയാണ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും കൂട്ടരാജി. 403 മണ്ഡലങ്ങളില്‍ 312ലും വിജയിച്ചാണ് ബി.ജെ.പി യു.പിയില്‍ 2017ല്‍ വിജയിച്ചത്.

മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിംഗ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മന്ത്രിമാര്‍.

യു.പി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉള്‍പ്പെടെ ബി.ജെ.പി ആരംഭിച്ചിരിക്കെയാണ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും കൂട്ടരാജി. 403 മണ്ഡലങ്ങളില്‍ 312ലും വിജയിച്ചാണ് ബി.ജെ.പി യു.പിയില്‍ 2017ല്‍ വിജയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in