അഖില്‍ ചന്ദ്രന്‍
അഖില്‍ ചന്ദ്രന്‍

കുത്തേറ്റ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു; രണ്ട് മാസം പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

Published on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ അഖില്‍ ചന്ദ്രന്‍ ആശുപത്രി വിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖില്‍ ഇന്ന് വൈകിട്ടാണ് ഡിസ്ചാര്‍ജ് ആയത്. അഖിലിന് രണ്ട് മാസം പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഖിലിന് സംസാരിക്കുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പവര്‍ലിഫ്റ്റിങ് ദേശീയ താരമായ അഖിലിന്റെ കായികഭാവി ആശങ്കയിലാണ്.
അഖില്‍ ചന്ദ്രന്‍
കാട്ടില്‍ കയറി കടുവയെ പേടിക്കണോ?

ജൂലൈ 12ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ വെച്ചാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിന് നേരെ എസ്എഫ്‌ഐ നേതാക്കളുടെ വധശ്രമമുണ്ടാകുന്നത്. എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിനാണ് അഖിലിനെ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. രണ്ട് മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ പിടിച്ചുനിര്‍ത്തുകയും ഒന്നാം പ്രതി ശിവരഞ്ജിത്ത് കുത്തുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കുന്നു. കത്തിക്കുത്തിനേത്തുടര്‍ന്ന് അഖിലിന്റെ ഹൃദയത്തില്‍ രണ്ടര സെന്റീമിറ്റര്‍ വലുപ്പത്തില്‍ മുറിവുണ്ടായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തതുകൊണ്ടാണ് അഖിലിനെ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

അഖില്‍ ചന്ദ്രന്‍
നിസാന്റെ ആശങ്കയ്ക്കും എഞ്ചിനീയറിങ് കോളേജുകളുടെ തോല്‍വിയ്ക്കും ഇടയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് കാലോചിത പരിശീലനമില്ലെന്ന് വിദഗ്ധര്‍  

എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കുത്തിയത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ ജനാധിപത്യം നിഷേധിക്കുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയുമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നു. സിപിഐഎം നേതാക്കളും മന്ത്രിമാരും യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തെ അപലപിച്ചും എസ്എഫ്‌ഐ നേതാക്കളെ തള്ളിപ്പറഞ്ഞും രംഗത്തെത്തി. ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഗവര്‍ണര്‍ വിശദീകരണം തേടുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് പിരിച്ചുവിട്ട എസ്എഫ്‌ഐ പിന്നീട് ആഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. 10 ദിവസത്തിന് ശേഷം ഇന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് തുറന്നത്. 18 വര്‍ഷത്തിന് ശേഷമാണ് കെഎസ്‌യു യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടരുകയാണ്.

അഖില്‍ ചന്ദ്രന്‍
തോളിലിരുത്തി മകനെ കൊണ്ട് ആനയെ തൊടീച്ചു; യതീഷ് ചന്ദ്രക്കെതിരെ പരാതി   
logo
The Cue
www.thecue.in