കേന്ദ്ര ബജറ്റ് കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി; അധികബാധ്യത പ്രതിമാസം മൂന്ന് കോടി

കേന്ദ്ര ബജറ്റ് കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി; അധികബാധ്യത പ്രതിമാസം മൂന്ന് കോടി

Published on

കേന്ദ്രബജറ്റിനേത്തുടര്‍ന്നുണ്ടായ ഇന്ധനവിലവര്‍ധനയും ഓട്ടോപാര്‍ട്‌സ് വിലവര്‍ധനയും കെഎസ്ആര്‍സിയ്ക്ക് നല്‍കുന്നത് വന്‍ തിരിച്ചടി. ഡീസലിനുണ്ടാകുന്ന വിലവര്‍ധനയിലൂടെ മാത്രം പ്രതിമാസം 2.5 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ആര്‍ടിസി അധികമായി വഹിക്കേണ്ടി വരുക. വാഹനങ്ങളുടെ സ്‌പെയര്‍ പാട്‌സ് വിലകൂടി വര്‍ധിക്കുന്നതോടെ അധികച്ചെലവ് മൂന്ന് കോടിയാകും.

പെട്രോളിനും ഡീസലിനും ലിറ്ററിന് സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടിയായി ഒരു രൂപയും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സെസ് എന്ന പേരില്‍ ഒരുരൂപയുമാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ഏര്‍പ്പെടുത്തിയത്.

ഡീസലിന് 2.47 രൂപയാണ് ഇതോടെ വര്‍ധിച്ചത്. പ്രതിദിനം 4.19 ലക്ഷം ലിറ്റര്‍ ഡീസല്‍ കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നുണ്ട്. പ്രതിമാസ ഉപഭോഗം 1.2 കോടി ലിറ്റര്‍ വരും. ജനുവരി ഒന്നിന് ശേഷമുള്ള ഡീസല്‍ വിലവര്‍ധനയിലൂടെ കെഎസ്ആര്‍ടിസിക്ക് 8.84 കോടി രൂപ അധികബാധ്യതയുണ്ടായിരുന്നു. ഡീസല്‍ കുടിശികയായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് 62 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് 3.8 കോടി രൂപയും കെഎസ്ആര്‍ടിസി നല്‍കാനുണ്ട്.

ഇന്ധനവില ഇന്ന്
പെട്രോള്‍ - ലിറ്ററിന് 74.89 രൂപ
ഡീസല്‍ - ലിറ്ററിന് 70.40 രൂപ

logo
The Cue
www.thecue.in