കര്‍ഷക ക്ഷേമപദ്ധതികള്‍ക്കായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പെട്രോളിന് ലിറ്ററിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കാനാണ് ബജറ്റില്‍ നിര്‍ദേശം. എന്നാല്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല.
സ്വര്‍ണം, വെള്ളി കട്ടികള്‍ക്ക് 2.5 ശതമാനമാണ് സെസ് ഈടാക്കുക. മദ്യത്തിന് 100 %, ക്രൂഡ് പാം ഓയില്‍- 17.5%, 20% സോയാബീന്‍, സൂര്യകാന്തി എണ്ണ-20 %, ആപ്പിള്‍-35 %, കല്‍ക്കരി, ലിഗ്‌നൈറ്റ്-1.5 %, യൂറിയ അടക്കമുള്ള നിര്‍ദ്ദിഷ്ട വളം-5 %, പയര്‍-40 %, കാബൂളി കടല-30%, ബെംഗാള്‍ കടല-50%, പരിപ്പ് -20%, പരുത്തി-5 % എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് തീരുവ കുറച്ചതിനാല്‍ ഇതില്‍ ഭൂരിഭാഗം വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
Union Budget 2021 Govt proposes agri cess on petrol, diesel