ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല; ഭൂമി രജിസ്‌ട്രേഷന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി; കേന്ദ്ര ബജറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല; ഭൂമി രജിസ്‌ട്രേഷന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി; കേന്ദ്ര ബജറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
Published on

ഒന്നര മണിക്കൂറില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ ആദ്യദിനത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 75ാം പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ശ്രദ്ധേയമായത് ഒന്നുമില്ല.

രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരുമെന്ന് പ്രഖ്യാപനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക.

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. സഹകരണ സര്‍ ചാര്‍ജും കോര്‍പ്പറേറ്റ് സര്‍ചാര്‍ജും കുറച്ചു.

സഹകരണ സര്‍ചാര്‍ജും കോര്‍പ്പറേറ്റ് സര്‍ചാര്‍ജും 12 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായാണ് കുറച്ചത്.

2022-23 വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 48,000 കോടി രൂപ അനുവദിച്ചു.

ഈ സാമ്പത്തിക വര്‍ഷം സമ്പദ് വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനത്തെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. ഈ അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാള്‍ കൂടുതലാണ്.

ആദായ നികുതി റിട്ടേണിനും പുതിയ സംവിധാനം പ്രഖ്യാപിച്ചു. ഐടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം.

ഭൂമി രജിസ്‌ട്രേഷന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി പ്രഖ്യാപിച്ചു. സൗരോര്‍ജ പദ്ധതികള്‍ക്ക് 19,500 കോടി വകയിരുത്തി. നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കും. വൈദ്യുതി വാഹനങ്ങള്‍ക്ക് ബാറ്ററി സൈ്വപിംഗ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

5ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്ന് ധനമന്ത്രി. പ്രതിരോധ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നടപ്പാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in