ഉമര്‍ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവര്‍ത്തനമല്ല; ഡല്‍ഹി ഹൈക്കോടതി

ഉമര്‍ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവര്‍ത്തനമല്ല; ഡല്‍ഹി ഹൈക്കോടതി
Published on

മഹാരാഷ്ട്രയില്‍ 2020 ഫെബ്രുവരിയില്‍ ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ഭീകര പ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മോശം അഭിരുചിയിലാണ് പ്രസംഗം എന്നത് അതിനെ ഭീകരവാദ പ്രവര്‍ത്തനമാക്കുന്നില്ലെന്നും കോടതി.

രാജ്യതലസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഉമര്‍ ഖാലിദിന്റെ പ്രസംഗമെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.

2020 സെപ്റ്റംബര്‍ 14നാണ് കേസില്‍ ഉമര്‍ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ഉമര്‍ ഖാലിദിന്റെ പ്രസംഗം അപകീര്‍ത്തികരമെങ്കിലും ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനീഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യ ഹര്‍ജി തള്ളിയ വിചാരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ണായക പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in