തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്ന കെ.വി തോമസിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കെ.വി തോമസിന്റെ തീരുമാനത്തോട് പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല. തോമസ് മാഷിനോട് എന്നും ബഹുമാനമുണ്ട്. അതൊന്നും ഒരിക്കലും മാറില്ലെന്നും ഉമ തോമസ് പറഞ്ഞു.
ഉമ തോമസിന്റെ വാക്കുകള്‍
ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. ഞാനിപ്പോള്‍ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതല്‍ വോട്ട് നേടാനായി കൂടുതല്‍ ആളുകളെ കാണാനുള്ള നീക്കത്തിലാണ്. തനിക്കൊരു നിലപാട് മാറ്റവുമില്ല. തോമസ് മാഷിന്റേത് വ്യക്തിപരമായ തീരുമാനം. തോമസ് മാഷിനോട് എന്നും ബഹുമാനമുണ്ട്. അതൊന്നും ഒരിക്കലും മാറില്ല.
ബുധനാഴ്ചയാണ് ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്നും ഡോ. ജോ ജോസഫിന് വേണ്ടി വോട്ട് തേടുമെന്നും കെ.വി തോമസ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരുമെന്നാണ് കെ.വി തോമസ് പറഞ്ഞത്. അതേസമം താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.