'ഭരണം അവരുടെ കയ്യിലാണ്, എന്തും ചെയ്യാം'; വ്യാജ വീഡിയോ കേസിലെ അറസ്റ്റില്‍ ഉമ തോമസ്

'ഭരണം അവരുടെ കയ്യിലാണ്, എന്തും ചെയ്യാം'; വ്യാജ വീഡിയോ കേസിലെ അറസ്റ്റില്‍ ഉമ തോമസ്
Published on

തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. വോട്ടെടുപ്പ് ദിവസമായ ഇന്ന് മറ്റൊന്നും കിട്ടാത്തത് കൊണ്ടാണ് എല്‍.ഡി.എഫ് അറസ്റ്റ് ആഘോഷമാക്കുന്നത്. അവരുടെ കയ്യിലാണല്ലോ ഭരണം അവര്‍ക്ക് എന്തും ചെയ്യാമെന്നും ഉമ തോമസ് പറഞ്ഞു.

അറസ്റ്റ് ചെയ്തയാള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിതെന്നായിരുന്നു പി.എം.എ സലാമിന്റെ പ്രതികരണം. അതേസമയം അറസ്റ്റില്‍ സന്തോഷമുണ്ടെന്ന്് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്.

കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in