റഷ്യക്കെതിരെ യുക്രൈൻ അന്താരാഷ്ട്ര കോടതിയിൽ, അധിനിവേശം അവസാനിപ്പിക്കണം

റഷ്യക്കെതിരെ യുക്രൈൻ അന്താരാഷ്ട്ര കോടതിയിൽ, അധിനിവേശം അവസാനിപ്പിക്കണം
Published on

യുക്രൈനെതിരായ സൈനിക നടപടിയും അധിനിവേശവും തടയണമെന്ന് ആവശ്യപ്പെട്ട് റഷ്യക്കെതിരെ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ച് യുക്രൈൻ. ഹേ​ഗിലെ അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകിയ വിവരം യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു.

ബൈലാറസിൽ വെച്ച് ചർച്ച നടത്താമെന്നാണ് അറിയിച്ചത്. അതേസമയം ചർച്ചയ്ക്ക് ബെലാറസ് സ്വീകാര്യമല്ലെന്ന നിലപാടിലാണ് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു.

യുക്രൈൻ സംഭാഷണത്തിന് തയ്യാറാണെങ്കിലും റഷ്യൻ അധിനിവേശത്തിന്റെ ലോഞ്ച്പാഡായി ഉപയോ​ഗിച്ച ബെലാറസിൽ വെച്ച് ചർച്ച സാധ്യമല്ലെന്നാണ് സെലൻസ്കി അറിയിച്ചത്. വാഴ്സ, ഇസ്താംബുൾ, ബെകു എന്നിവിടങ്ങളിൽ ചർച്ചയാകാമെന്നാണ് യുക്രൈൻ നിലപാട്.

ഇതിനിടെ യുക്രൈനുമായി ചർച്ച നടത്താൻ റഷ്യൻ പ്രതിനിധികൾ ബെലാറസിലെത്തിയെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ചർച്ചയ്ക്ക് ബെലാറസ് സ്വീകാര്യമല്ലെന്ന് യുക്രൈൻ ആവർത്തിക്കുമ്പോഴാണ് പ്രതിനിധികൾ ബെലാറസിലെന്ന് റഷ്യ പറയുന്നത്.

റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രതിനിധികൾ ബെലാറസിലെത്തിയെന്നാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്.

കാർകീവിൽ ഇരുവിഭാ​ഗത്തിന്റെയും സൈന്യം തമ്മിൽ യുദ്ധം നടക്കുകയാണ്. സുമിയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപപ്രദേശത്തെ വാസിൽകീവിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. വിഷവാദകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് നിർദേശമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in