‘വെള്ളക്കെട്ടില്‍’ വീഴാതെ ടിജെ വിനോദ് ; എറണാകുളം നിലനിര്‍ത്തി യുഡിഎഫ്

‘വെള്ളക്കെട്ടില്‍’ വീഴാതെ ടിജെ വിനോദ് ; എറണാകുളം നിലനിര്‍ത്തി യുഡിഎഫ്

Published on

കനത്ത മഴയെ തുടര്‍ന്ന് പോളിങ്ങിനെ ബാധിച്ച എറണാകുളം സീറ്റ് നിലനിര്‍ത്തി യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദ് 3673 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സീറ്റ് നിലനിര്‍ത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21673 വോട്ടിനായിരുന്നു മണ്ഡലത്തില്‍ ജയിച്ചത്. 71.60% പോളിങ് നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21,949 വോട്ടായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ ലീഡ്. 73.29% പോളിങ് നടന്ന കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹൈബി 31,178 വോട്ടാണ് എറണാകുളത്തു നിന്നും നേടിയത്. .

‘വെള്ളക്കെട്ടില്‍’ വീഴാതെ ടിജെ വിനോദ് ; എറണാകുളം നിലനിര്‍ത്തി യുഡിഎഫ്
‘ജാതിവോട്ട്’ ജനകീയത കൊണ്ട് മറികടന്ന ബ്രോ 

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മനു റോയിക്ക് 33843 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി സിജി രാജഗോപാലിന് 13259 വോട്ടുകളുമാണ് ലഭിച്ചത്. മനു റോയിയുടെ അപരന് 2544 വോട്ടുകളും നോട്ടയ്ക്ക് 1257 വോട്ടുകളും ലഭിച്ചു. 57.89 ശതമാനം മാത്രമായിരുന്നു മണ്ഡലത്തിലെ പോളിങ്ങ്.

വോട്ടിങ്ങ് ദിവസമുണ്ടായ കനത്ത മഴ എറണാകുളത്തെ പോളിങ്ങിനെ ബാധിച്ചിരിന്നു. പലയിടത്തും വോട്ടിങ്ങ് ആരംഭിക്കാനായത് 10 മണിയോടെയായിരുന്നു. മഴയാണ് ലീഡ് കുറയാന്‍ കാരണമായതെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. മഴയും വെള്ളക്കെട്ടും കൊച്ചി നഗരസഭയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുണ്ടാക്കിയിരുന്നു

‘വെള്ളക്കെട്ടില്‍’ വീഴാതെ ടിജെ വിനോദ് ; എറണാകുളം നിലനിര്‍ത്തി യുഡിഎഫ്
കോന്നിയിലൂടെ പത്തനംതിട്ടയും പിടിച്ച് ഇടതുപക്ഷം

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in