'കൊവിഡിന്റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കും', അശ്രദ്ധ പാടില്ലെന്ന് ഉദ്ധവ് താക്കറെ

'കൊവിഡിന്റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കും', അശ്രദ്ധ പാടില്ലെന്ന് ഉദ്ധവ് താക്കറെ
Published on

സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം കുറഞ്ഞു എന്ന് കരുതി കൊവിഡ് അവസാനിച്ചുവെന്ന് കരുതരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡിന്റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്യവെ ഉദ്ധവ് താക്കറെ പറഞ്ഞു.

'ആളുകള്‍ അശ്രദ്ധ കാട്ടരുത്, പാശ്ചാത്യ രാജ്യങ്ങളിലുള്‍പ്പടെ കൊവിഡിന്റെ രണ്ടും മുന്നും തരംഗങ്ങള്‍ സുനാമി പോലെ ശക്തമായിരുന്നു. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ തിങ്ങി കൂടരുത്. ദീപാവലി ആഘോഷങ്ങള്‍ക്കിടെ ധാരാളം പേര്‍ മാസ്‌ക് ധരിക്കാതെ നടക്കുന്നത് കണ്ടു. ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.'

വാക്‌സിന് ഇന്ത്യയിലെത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും ലഭ്യമാകാന്‍ സമയമെടുക്കും. കൊവിഡിനെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമമാണ് ഉണ്ടാകേണ്ടതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in