അനുഭവിക്കുന്ന ആളിനേ മനസിലാകൂ ആ പ്രയാസം, സര്‍ക്കാര്‍ തീരുമാനിക്കണം; ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷ വിധിച്ച റിട്ടയഡ് ജഡ്ജ്

അനുഭവിക്കുന്ന ആളിനേ മനസിലാകൂ ആ പ്രയാസം, സര്‍ക്കാര്‍ തീരുമാനിക്കണം; ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷ വിധിച്ച റിട്ടയഡ് ജഡ്ജ്
Published on

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ 2008ല്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച റിട്ടയഡ് ജഡ്ജ് യു.ഡി സാല്‍വി. 2002ല്‍ ഗുജറാത്ത് വംശഹത്യയ്ക്കിടയിലാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്.

ആഗസ്റ്റ് 15നാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് റിട്ടയഡ് ജസ്റ്റിസ് യു.ഡി സാല്‍വി പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് പ്രതികരണം.

പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഇവിടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. അത് സര്‍ക്കാരുകള്‍ക്കും അറിയാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധികളും നിലവിലുണ്ടെന്നും സാല്‍വി പറഞ്ഞു.

വിധി ഒരുപാട് കാലം മുന്നെ വന്നതാണ്. ഇപ്പോള്‍ അത് സര്‍ക്കാരിന്റെ കൈകളിലാണ്. സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. അതത് കോടതിയോ സുപ്രീം കോടതിയോ ആണ് ഇത് സംബന്ധിച്ച് തീരുമാനിക്കേണ്ടതെന്നും ജസ്റ്റിസ് സാല്‍വി പറഞ്ഞു.

കേസിന്റെ വിചാരണയ്ക്കിടെ ബില്‍ക്കിസ് ബാനുവിനെ യുഡി സാല്‍വി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ധീരമായ നിലാപാട് ആണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കി വിട്ടയച്ച ഗുജറാത്ത് ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി മനുഷ്യവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in