യു.എ.പി.എ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണെന്ന് താഹ ഫസല്‍. ജാമ്യം പുനഃസ്ഥാപിക്കുന്നതിനായി സുപ്രീകോടതിയെ സമീപിക്കും. രണ്ട് ദിവസത്തിനകം സുപ്രീംകോടതിയെ സമീപിക്കും. കേരള ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കീഴടങ്ങുന്നതിന് മുമ്പായിരുന്നു താഹയുടെ പ്രതികരണം.
യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്ന് താഹ ഫസല്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയത് വേദനയുണ്ടാക്കി. മാവോയിസ്റ്റ് പ്രചാരകനായിരുന്നില്ല താന്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടില്ലെന്നും താഹ ഫസല്‍ വ്യക്തമാക്കി.
അലന്റെയും താഹയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട എന്‍.ഐ.എയെയാണ് കോടതിയെ സമീപിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയാമ് ജാമ്യം അനുവദിച്ചതെന്നായിരുന്നു വാദം. തുടര്‍പഠനവും പ്രായവും കണക്കിലെടുത്താണ് അലന് ജാമ്യത്തില്‍ തുടരാന്‍ അനുമതി നല്‍കിയത്. താഹയുടെ ജാമ്യം റദ്ദാക്കിയത് ഭീകരമായിപ്പോയെന്ന് അലന്‍ പ്രതികരിച്ചിരുന്നു. താല്‍ക്കാലികമായ വേര്‍പിരിയല്‍ വേദനിപ്പിക്കുന്നു. താഹ കേവലം കൂട്ടുപ്രതിയല്ലെന്നും ജയിലിലെന്ന പോലെ പുറത്തും ചേര്‍ത്തു നിര്‍ത്തിയിരുന്നുവെന്നുമായിരുന്നു അലന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.