യുഎപിഎ കേസില്‍ അലനും താഹക്കും ജാമ്യം, വൈകിയെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമെന്ന് താഹയുടെ ഉമ്മ

യുഎപിഎ കേസില്‍ അലനും താഹക്കും ജാമ്യം, വൈകിയെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമെന്ന് താഹയുടെ ഉമ്മ
Published on

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. ഉപാധികളോടെയാണ് കൊച്ചി എന്‍ഐഎ കോടിതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. പാസ് പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയിൽ പറയുന്നു. വൈകിയാണെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് താഹയുടെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ അലന്റെയും താഹയയുടെയും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പത്ത് മാസമായി ജയിലില്‍ കഴിയുകയാണെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. 2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ വച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുത്തു. ഏപ്രില്‍ 27ന് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

അലനെതിരെയും താഹക്കെതിരെയും യുഎപിഎ ചുമത്തിയതില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. താഹക്ക് മാവോയിസ്റ്റ് സംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും വൈകിയെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും താഹാ ഫസലിന്റെ ഉമ്മ ജമീല പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in