മതികെട്ടാനില്‍ മരങ്ങള്‍ ഉണക്കിയത് കീടനാശിനി ഉപയോഗിച്ച്; രണ്ട് പേര്‍ അറസ്റ്റില്‍

മതികെട്ടാനില്‍ മരങ്ങള്‍ ഉണക്കിയത് കീടനാശിനി ഉപയോഗിച്ച്; രണ്ട് പേര്‍ അറസ്റ്റില്‍

Published on

ഇടുക്കി മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന് സമീപം കോരമ്പാറയില്‍ വിഷം കുത്തിവെച്ച് മരങ്ങള്‍ ഉണക്കിയ സംഭവത്തില്‍ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഏലത്തോട്ടം ഉടമ തമിഴ്‌നാട് സ്വദേശി വൈകുണ്ഠവാസരന്‍, ഇയാളുടെ സഹായിയും മലയാളിയുമായി മോഹനന്‍ എന്നിവരാണ് പിടിയിലായത്. ഏലത്തിന് തളിക്കാനായി കൊണ്ടുവന്ന കീടനാശിനി ഉപയോഗിച്ചാണ് മരങ്ങള്‍ ഉണക്കിയതെന്ന് ദേവികുളം റെയ്ഞ്ച് ഓഫീസര്‍ സിനില്‍ വി എസ് ദ ക്യുവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മതികെട്ടാനില്‍ മരങ്ങള്‍ ഉണക്കിയത് കീടനാശിനി ഉപയോഗിച്ച്; രണ്ട് പേര്‍ അറസ്റ്റില്‍
‘വിഷം കുത്തിവെച്ച്’ മരങ്ങള്‍ നശിപ്പിക്കുന്ന മതികെട്ടാന്‍ മോഡല്‍; ഉണക്കിയത് 300 മരങ്ങള്‍

സംഭവത്തെക്കുറിച്ച് വനംവകുപ്പ് പറയുന്നത് ഇങ്ങനെയാണ്. വിദേശത്ത് ജോലി ചെയ്യുന്ന വൈകുണ്ഠവാസരന്‍ തോട്ടം നോക്കാന്‍ മോഹനനെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ഏലച്ചെടികള്‍ ഉണങ്ങുന്നത് മരങ്ങളുള്ളത് കൊണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചു. മെഷീന്‍ ഉപയോഗിച്ച് മരങ്ങളില്‍ മുറിവുണ്ടാക്കി കീടനാശിനി കുത്തിവെച്ചു. തോട്ടത്തിലെ വന്‍ മരങ്ങള്‍ മുഴുവനായും ഉണക്കിയിട്ടുണ്ട്.

മരത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ എറണാകുളത്തെയും പീച്ചിയിലെയും ലാബുകളില്‍ പരിശോധനയ്ക്കും അയക്കും.

റെയ്ഞ്ച് ഓഫീസര്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. തോട്ടത്തിലെ മൂന്നൂറോളം മരങ്ങളാണ് കീടനാശിനി കുത്തിവെച്ച് ഉണക്കിയത്. മരങ്ങളില്‍ മുറിവുണ്ടാക്കിയതിന്റെ പാടുകളും കാണാം. കീടനാശിനി കുത്തിവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരം ഉണങ്ങിയിരുന്നു.

logo
The Cue
www.thecue.in