കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചവരുടെ എണ്ണം 22

കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചവരുടെ എണ്ണം 22
Published on

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിക്കും വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ച ഇറ്റാലിയന്‍ സ്വദേശിക്കുമാണ് രോഗം പിടിപെട്ടിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 22 ആയി. 19പേരാണ് ചികിത്സയിലുള്ളത്. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 69 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.5468 പേര്‍ നിരീക്ഷണത്തിലുണ്ട്. 1715 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1132 എണ്ണം നെഗറ്റീവാണ്.

വിമാനത്താവളങ്ങളിലെത്തുന്ന എല്ലാവരെയും പരിശോധിക്കും. റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലുമുള്ള വിദേശികളെ നിരീക്ഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഒന്നിച്ച് നിന്ന് നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂട്ടായി നിന്നാല്‍ അതിജീവിക്കാന്‍ കഴിയുമെന്നതാണ് നേരത്തെ കണ്ടിട്ടുള്ളത്. സമൂഹത്തിന്റെ ഭാവിക്ക് വേണ്ടിയാണ് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in