ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം

ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം
Published on

ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇരുവരുമായി സമ്പര്‍ക്കത്തില്ലുള്ള എല്ലാവരും നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരെയും ഉടന്‍ തന്നെ ഐസലേഷനിലേക്ക് മാറ്റി. ആശങ്ക വേണ്ടെന്നും രോഗവ്യാപന സാധ്യതയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

വകഭേദം വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്ത് നിന്ന് എത്തുന്നവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കാനും നിര്‍ദേശമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in