മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്കും വെട്ടി; ആര്‍എസ്എസ് നേതാക്കളുടെ വെരിഫിക്കേഷന്‍ പരക്കെ ഒഴിവാക്കി ട്വിറ്റര്‍

മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്കും വെട്ടി; ആര്‍എസ്എസ് നേതാക്കളുടെ വെരിഫിക്കേഷന്‍ പരക്കെ ഒഴിവാക്കി ട്വിറ്റര്‍
Published on

ന്യഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റര്‍. മോഹന്‍ ഭാഗവതിന് പുറമേ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലുടിക്കും ഇന്ന് രാവിലെ മുതല്‍ നഷ്ടമായി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ബ്ലുടിക്ക് ആറുമാസമായി ഇനാക്ടീവ് ആണെന്നു കാണിച്ച് റിമൂവ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്റര്‍ മോഹന്‍ ഭാഗവതിന്റെ ബ്ലുടിക്ക് വെരിഫിക്കേഷനും ഒഴിവാക്കിയത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് പുതിയ ഐടി ചട്ടം പാലിക്കാത്തതിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. പുതിയ ഐടി ചട്ടമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നുമാണ് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

''ചട്ടങ്ങള്‍ ഉടനടി പാലിക്കുന്നതിനുള്ള അവസാന അറിയിപ്പ് ട്വിറ്റര്‍ ഇന്‍കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്, ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഐടി ആക്റ്റ് 2000ത്തിലെ ലെ 79-ാം വകുപ്പ് പ്രകാരം ലഭ്യമായ ബാധ്യതയില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റ് ശിക്ഷാ നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരും,'' മുന്നറിയിപ്പില്‍ കേന്ദ്രം പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in