സീരീസില്‍ അമ്പലത്തിനുള്ളിലെ ചുംബന രംഗം; നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം, ട്വിറ്ററില്‍ കാമ്പെയിന്‍

സീരീസില്‍ അമ്പലത്തിനുള്ളിലെ ചുംബന രംഗം; നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം, ട്വിറ്ററില്‍ കാമ്പെയിന്‍
Published on

ഒ.ടി.ടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം. സീരിസില്‍ ക്ഷേത്രപരിസരത്തെ ചുംബന രംഗം ഉള്‍പ്പെടുത്തിയെന്ന പേരിലാണ് കാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗിലാണ് പ്രചരണം.

പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസ് ആയ ' എ സ്യൂട്ടബിള്‍ ബോയ്' എന്ന മീനി സീരീസിലാണ് ചുംബന രംഗമുള്ളത്. സീരീസ് ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമുണ്ട്.

ബിജെപി നേതാക്കളുള്‍പ്പടെ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ബിജെപി നേതാവ് ഗൗരവ് തിവാരി നെറ്റ്ഫ്‌ളിക്‌സിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായാണ് ട്വീറ്റ് ചെയ്തത്. താന്‍ നെറ്റ്ഫ്‌ളിക്‌സ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നും ട്വീറ്റിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നെറ്റ്ഫ്‌ളിക്‌സിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ' എ സ്യൂട്ടബിള്‍ ബോയ്' ആദ്യം ബിബിസിയുടെ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് സ്യൂട്ടബിള്‍ ബോയ് പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ശേഷമാണ് നെറ്റ്ഫ്ളിക്സിലും സീരീസ് പ്രദര്‍ശനം തുടങ്ങിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in