'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ട' ; ചൈനയെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ട' ; ചൈനയെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം
Published on

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വമുള്ളവര്‍ക്ക് യുഎസ് പൗരത്വം നല്‍കേണ്ടെന്ന നിലപാടുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വെള്ളിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ മറ്റേതെങ്കിലും ഏകാധിപത്യ പ്രസ്ഥാനങ്ങളുടെയോ അംഗങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പൗരത്വം അനുവദിക്കാനാകില്ലെന്നാണ് യു.എസ്.സി.ഐ.എസിന്റെ വാദം.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ട' ; ചൈനയെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം
'കൊവിഡ് വുഹാന്‍ ലാബില്‍ നിന്ന് പുറത്തായത്'; തെളിവുണ്ടെന്ന് അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പ്രസ്തുത പാര്‍ട്ടികളുമായി ബന്ധമുള്ളവര്‍, അമേരിക്കന്‍ പൗരന്‍മാരാകുന്നതിനുള്ള സത്യപ്രതിജ്ഞയുമായി പൊരുത്തപ്പെടില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. രാജ്യം പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ കാര്‍ക്കശ്യത്തോടെ നിലവിലെ നിയമം പ്രയോഗിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അത്തരത്തിലും ചൈനയോടുള്ള എതിര്‍പ്പ് ശക്തമാക്കുകയാണ് അമേരിക്ക. ചൈനയാണ് കൊവിഡ് വ്യാപനത്തിന് കാരണക്കാരെന്നും ആ രാജ്യം അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കണമെന്നും യുഎന്‍ സമ്മേളനത്തിലടക്കം ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in